ജീവനോ ജീവിതമോ?
എന്തായിരിക്കാം നമ്മുടെ നാട്ടിൽ ഇത്രയും ആത്മഹത്യകൾ നടക്കുന്നത് എന്ന എന്റെ സംശയം അവസാനം എന്നെ കൊണ്ട്ചെന്നിത്തിച്ചത് വല്ലാത്തൊരു യാഥാർഥ്യത്തിലേക്കായിരുന്നു.ഇടയ്ക്കു നമ്മൾ നമ്മളോട് തന്നെ തന്റെ കൂടെ ഞാനുണ്ടടോ എന്ന് പറയേണ്ടത് അനിവാര്യമായിരിക്കുന്നു. വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും, നമ്മളിൽ പലരും മറ്റുള്ളവരെ ഉപദേശിക്കാൻ വലിയ നാവുള്ളവരാണ് എന്നാൽ സ്വൊന്തം കാര്യം വരുമ്പോൾ എത്ര പേർക്ക് ഈ ഫിലോസഫി കൊണ്ട് മുന്നോട്ടു പോവാൻ സാധിക്കും എന്നതും ഒരു ചോദ്യചിഹ്നമായി തന്നെ കിടക്കുന്നു എന്നുള്ളതും ഒരു യാഥാർത്ഥമാണ് എന്നുള്ളതും വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ഒന്ന് ഇരുത്തി ചിന്തിക്കുമ്പോൾ കേൾക്കാൻ ഒരാളെ കിട്ടാത്തത് ആയിരിക്കാം വലിയൊരു വിഭാഗത്തിന്റെയും പ്രശ്നമെന്നു തോന്നുന്നു.. എല്ലാവർക്കും ഒരുപാട് സംസാരിക്കാൻ ഉണ്ട് എന്നാൽ അത് കേൾക്കാൻ എല്ലാവർക്കും സമയമില്ല. "ജീവിതത്തോട് സ്നേഹം ഇല്ലാണ്ടായി പോകുമ്പോൾ, ജീവിതം നിറയെ കയ്പ്പ് രസമാണ് എന്ന് തോന്നി തുടങ്ങുമ്പോൾ വെറുതെ മധുരം നിറഞ്ഞ ഓർമ്മകളെ ഒന്നു നുണഞ്ഞു നോക്കണം. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ അവരുമായി ഒന്നി ച്ചു പങ്കിട്ട കാലത്തെ, അവർ വാങ്ങിതന്ന ...