അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!
ആകെ മൊത്തം നിശബ്ദത! ഞാൻ ചുറ്റുപാടും ഒന്നുകൂടെ നോക്കി.ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അന്ധകാരത്തിൽ നിന്നും ഒരു പനിനീർപ്പുവ് അവിടെ എന്നെയും കാത്തു മരച്ചുവട്ടിൽ ഇരിക്കുണ്ടായിരുന്നു. കണ്ടപ്പോൾ തന്നെ എവിടെയോ കണ്ടു മറന്ന മുഖമാണെന്ന് മനസിലായി. ഞാൻ പതിയെ പനിനീർപ്പുവിനോട് സംസാരിച്ചു അതിന് ആദ്യം ഒന്നും പറയാനുണ്ടായിരുന്നില്ല.എന്നാൽ പറഞ്ഞു തുടങ്ങിയപ്പോൾ അവളുടെ കണ്ണുനീർ കൊണ്ട് അവളവിടെ ഒരു പൂന്തോട്ടം തന്നെ നിർമിച്ചു!
തിരക്കിട്ട ജീവിതത്തിൽ അവൾ വിചാരിക്കാത്ത ചില കാര്യങ്ങൾ സംഭവിച്ചു! ഒത്തിരി വിശ്വസിച്ച ആളുകൾ തന്നെ ഒത്തിരി പറ്റിച്ചു ഒറ്റപ്പെടുത്തി അവസാനം ജീവിതത്തിലെ മണവും രുചിയുമെല്ലാം നഷ്ടപെടുന്ന പോലെ പനിനീർപ്പുവിന് തോന്നുന്നു. അങ്ങനെയാണ് എന്നെ കാണാൻ വരുന്നത്.
ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ട്ടപെടുമ്പോൾ, വിചാരിച്ച ഒന്നും നടക്കാതെ വരുമ്പോൾ, മനസിലാക്കപ്പെടണം എന്ന് നമ്മൾ വിചാരിക്കുന്നവർ അതിനു ഒരു വില പോലും കൽപ്പിക്കുന്നില്ലങ്കിലോ? അവളെന്നോട് ചോദിച്ചു! ആ ചോദ്യം എന്നെ ഒരു നിമിഷം നിശബ്ദനാക്കി.
പനിനീർപ്പുവ് കൗമാരത്തിൽ നിന്നും യവ്വനത്തിലേക്കുള്ള അവളുടെ വേദന പങ്കുവച്ചു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന കണ്ണുനീരിനൊപ്പം നന്ദിയുടെ ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു, കാലങ്ങളായി അവൾ ഒരു വലിയ ചുമടായി മറച്ചു വച്ച തന്റെ വേദനകളെ ഒരു അത്താണിയിലേക്ക് ഇറക്കി വച്ചപ്പോൾ!
(തുടരും)
Comments
Post a Comment