വാടാർമല്ലികൾ തളർക്കുമ്പോൾ!

ഉദിച്ചുവരുന്ന സൂര്യനെപ്പോലെ പിന്നിലേക്ക് നോക്കാതെ മുന്നോട്ടു നോക്കി അത് നിൽക്കുന്നുണ്ട് വാടാമല്ലിയെപ്പോലെ മണമില്ലാത്ത ഒന്ന്! അതിന്റെ നിറം കാട്ടി തൊടിയിലെ മൂലയിൽ വാടാതെ കൊഴിയാതെ നിൽപ്പുണ്ട്! മണ്ണിൽ അലിഞ്ഞാലും പിന്നെയും തളിർക്കുമെന്ന വാശിയോടെ.. ശരിക്കും രണ്ടാം ജന്മം ഒക്കെ ഉണ്ടോ? ജീവിതത്തെ തന്നെ പല അധ്യായങ്ങളായിട്ട് തിരിക്കുകയനാണെങ്കിൽ ഒരുപക്ഷെ ഉണ്ടാവുമായിരിക്കാം.
              ഓരോ പുതിയ  അധ്യായത്തിലേക്കു പോകുമ്പോളും അവിടെ പുതിയ ഓരോ പ്രതീക്ഷയാണ്, ഇരുട്ടിന്റെ തീവ്രതയെ കുറക്കാൻ കുറച്ചു പ്രകാശം നൽകുന്നത് പോലെ
                   പ്രകാശം അന്ധകാരത്തെ മാറ്റുമ്പോൾ അവിടെ ഒരു മതിലിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ അത് പൊളിച്ചുമാറ്റുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു! ഒറ്റക്ക് പൊരുതുവാനുള്ള കഴിവ് കൊച്ചുപൂവിന് ലഭിച്ചിട്ടുണ്ട് എങ്കിലും പലപ്പോളും പല കാര്യങ്ങളും അതിനു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ല!
              ജീവിതമാകുന്ന മഹാസാഗരത്തിൽ ഒഴുകി ഒഴുകി അതങ്ങനെ നീങ്ങുകയാണ്.ഒഴുക്കിനടയിൽ പാറകൾക്കിടയിൽ തട്ടി മുട്ടി അതിന്റെ ഭംഗി നഷ്ട്ടപെടുന്നുണ്ടോ?. പലപ്പോളും അത് ചിന്തിക്കാനുള്ള സമയം കൊച്ചുപൂവിനു ലഭിക്കാറില്ല.എന്നാൽ ഇടക്കൊക്കെ എന്തിന് എന്നെ ഈ സാഗരത്തിലേക്ക് വിട്ടത് എന്ന് ചിന്തിക്കാറുണ്ട്.ഒരു കല്ല് ശില്പമാവാൻ ഒത്തിരി തട്ടലും മുട്ടലും ആവശ്യമായി വരും, എന്നാൽ കല്ലിന്റെ സ്ഥാനത്തു ഇരിക്കുന്ന കൊച്ചുപൂവിനു അത് ഏൽക്കാനുള്ള ശേഷി ഉണ്ടോ എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു..  (തുടരും)

Comments

Popular posts from this blog

ജീവനോ ജീവിതമോ?

വഴിവിളക്കുകൾ പ്രകാശിതമാവുമ്പോൾ

അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!