മനോഹരമായൊരു വർഷം
ഈയൊരു വർഷത്തെ പറ്റി ഒരുപാടാളുകൾ വ്യത്യസ്‌തമായ രീതിയിൽ വർണിച്ചിട്ടുണ്ട്.. പലർക്കും ഒത്തിരി അധ്യായങ്ങൾ കൊടുത്ത വർഷമായിരുന്നു എന്നതാണ് ഞാൻ കേട്ടതിൽ ഒത്തിരി അധികം ഉണ്ടായിരുന്നത്. ഈയൊരു വർഷത്തിലൂടെ കടന്നുപോവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്, കാരണം എനിക്കി വളരെ പ്രിയപ്പെട്ട ഒരു വർഷമായിരുന്നു 2022.. സാധാരണ വർഷങ്ങളിൽ ഒത്തിരി ഉയർച്ച താഴ്ചകൾ ഉണ്ടാകുമ്പോൾ ഇപ്രാവശ്യം ഒന്ന് തന്നെയാണ് കൂടുതൽ സംഭവിച്ചത് എന്നുള്ളത് ഒരു കാര്യത്തിന്റെ വ്യത്യസ്ത വശങ്ങൾ മനസിലാക്കാൻ ഒത്തിരി സഹായിച്ചു..
വർഷത്തിന്റെ ആരംഭം മുതൽ എന്തിനോ വേണ്ടിയുള്ള ഒരു വല്ലാത്ത കാത്തിരിപ്പായിരുന്നു..
"ചിലർ പറയുന്നു കാത്തിരിപ്പാണ് ദുഃഖമെന്ന്, മറ്റുചിലർ പറയുന്നു മറക്കുക എന്നുള്ളതാണ് ഏറ്റവും ദുഃഖമെന്ന്,
എങ്കിൽ ഞാൻ പറയും ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്ന് മനസിലാവാത്തതാണ് ഏറ്റവും ദുഃഖകരമെന്നു "
ഒരു നല്ല മാസ്ക് കെട്ടിയുറപ്പിച്ചു വച്ച നാളുകൾ.. അതിൽ ഒത്തിരി കാര്യങ്ങൾ അദൃശ്വമായിരുന്നു. എന്നാൽ പിന്നെന്നും നോക്കിയവർക്ക് പലതും വ്യക്തമായിട്ടല്ലങ്കിലും ദൃശ്യമായിരുന്നു..
Something went wrong എന്ന് തോന്നിയപ്പോൾ മുതൽ ചേർത്തുപിടിച്ച കരങ്ങൾ, കൂടെ നടന്നു പലതും ചെയ്തു തന്നവർ,കിട്ടിയ അവസരം നോക്കി ചവിട്ടി താഴ്ത്താൻ ശ്രമിച്ചവർ,എന്നെ ഞാനായി തന്നെ സ്വീകരിക്കാൻ തയ്യാറായവർ, ഒത്തിരി നാളായി കാണണം എന്ന് ആഗ്രഹിച്ച ദൈവം എന്താണ് എന്ന് കാണിച്ചു തന്നവർ, അങ്ങനെ ഒത്തിരി ആളുകൾ. അവരെല്ലാവരും തന്നെയാണ് ഈ വർഷത്തെ ഒത്തിരി മനോഹരമാക്കിയതെന്നു തോന്നുന്നു..
പുതിയ അധ്യായത്തിലേക് കാലെടുത്തു വക്കുമ്പോൾ പലരും പല വഴികളിലാണ്.. എങ്കിലും പുതിയ വഴിയിൽ പുതിയ വഴിവിളക്കുകളുടെ കൂടെ യാത്ര തുടരുന്നു....
Comments
Post a Comment