സന്തോഷം അനിവാര്യമോ?

ഒരു വലിയ ഇടവേളയ്ക്കു ശേഷം എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ഫ്ലൂറസെന്റ് ലാമ്പിനെ ഞാൻ കണ്ടു.. എന്തോ എന്നെ കാണണമെന്ന് അതിനു വല്ലാത്ത ആഗ്രഹം എന്നൊക്കെ. അവസാനം ഞാൻ തിരക്കുടിപിടിച്ച പണികൾക്കിടയിൽ അതിനെ കണ്ടുമുട്ടുന്നു... കണ്ടമാത്രയിൽ ഞാൻ ഞെട്ടിപ്പോയി. ഒത്തിരി നാളുകൾക്കു ശേഷം അവൾ നല്ലൊരു അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. 
        അവൾ എന്നോട് ചോദിച്ചു! "നിനക്ക് സുഖമല്ലേ" വളരെ സന്തോഷത്തോടെ സുഖമെന്ന് ഞാൻ പറഞ്ഞു അവളോടും ഞാൻ ചോദിച്ചു. നിനക്ക് സുഖമല്ലേ?!
        എന്നാൽ അവളുടെ പ്രതികരങ്ങളിൽ നിന്നും എന്തൊക്കെയോ ഒപ്പിയെടുക്കാൻ എനിക്കി സാധിച്ചു.
കണ്ണീരോപ്പാൻ വേണ്ടിയാവം അത്ചിരിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവളുടെ മുഖമൂടിയുടെ ശക്തിയും കുറഞ്ഞ പോലെയൊക്കെ, അവളെ മുമ്പ് അലട്ടിയിരുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് എനിക്കറിയാമായിരുന്നു ഞാൻ ചോദിച്ചു അത് തന്നെയാണോ നിന്റെ പ്രശ്നം?. അതിനു ഞാൻ ആദ്യമേ അവൾക് പറഞ്ഞു കൊടുത്ത അതേ കാര്യം തന്നെ ഞാൻ പിന്നെയും പറഞ്ഞു കൊടുത്തു. അവളുടെ വലിയൊരു പ്രശ്നം എന്ന് പറയുന്നത് അവൾക്കു മാറ്റാൻ സാധിക്കാത്ത അത്ര ശക്തികരമല്ലാത്തതും എന്നാൽ ഉള്ളു പൊള്ളുള്ള ഒന്നുമായിരുന്നു എന്ന് അവളുടെ സംസാരത്തിൽ നിന്നും മനസിലായി. എന്നാൽ മനസിന്‌ സഹിക്കാൻ പറ്റുന്നതിനും അപ്പുറം ഒരു വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് അവൾ കടന്നുപോവുന്നത്. എനിക്കറിയില്ലായിരുന്നു എങ്ങനെ അവളെ തിരിച്ചു ഒരു സന്തോഷത്തിലേക് കൊണ്ടുവരാമെന്നു, അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു പയ്യെ അവൾ നിശബ്ദയായി. പെട്ടന്ന് പോവേണ്ട തിരക്കുള്ളതുകൊണ്ട് അവളുടെ തോളിൽ തട്ടി ഞാൻ വിളിക്കാം എന്ന് പറഞ്ഞു അവളെ യാത്രയാക്കി അവൾ പെട്ടന്ന് തന്നെ അവിടെനിന്നും യാത്രയായി 
              എനിക്കറിയില്ല അവൾ ഇപ്പൊ എങ്ങനെ ആണെന്ന് ഇന്ന് ഇതെഴുതുമ്പോൾ അവളെ കണ്ട് അവളുടെ മനസിന്റെ അടിത്തട്ടിൽ എന്തായിരിക്കും എന്നും എന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കണം എന്നൊക്കെ ഉണ്ട്.

Comments

Popular posts from this blog

ജീവനോ ജീവിതമോ?

വഴിവിളക്കുകൾ പ്രകാശിതമാവുമ്പോൾ

അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!