ജീവനോ ജീവിതമോ?
എന്തായിരിക്കാം നമ്മുടെ നാട്ടിൽ ഇത്രയും ആത്മഹത്യകൾ നടക്കുന്നത് എന്ന എന്റെ സംശയം അവസാനം എന്നെ കൊണ്ട്ചെന്നിത്തിച്ചത് വല്ലാത്തൊരു യാഥാർഥ്യത്തിലേക്കായിരുന്നു.ഇടയ്ക്കു നമ്മൾ നമ്മളോട് തന്നെ തന്റെ കൂടെ ഞാനുണ്ടടോ എന്ന് പറയേണ്ടത് അനിവാര്യമായിരിക്കുന്നു. വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും, നമ്മളിൽ പലരും മറ്റുള്ളവരെ ഉപദേശിക്കാൻ വലിയ നാവുള്ളവരാണ് എന്നാൽ സ്വൊന്തം കാര്യം വരുമ്പോൾ എത്ര പേർക്ക് ഈ ഫിലോസഫി കൊണ്ട് മുന്നോട്ടു പോവാൻ സാധിക്കും എന്നതും ഒരു ചോദ്യചിഹ്നമായി തന്നെ കിടക്കുന്നു എന്നുള്ളതും ഒരു യാഥാർത്ഥമാണ് എന്നുള്ളതും വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ഒന്ന് ഇരുത്തി ചിന്തിക്കുമ്പോൾ കേൾക്കാൻ ഒരാളെ കിട്ടാത്തത് ആയിരിക്കാം വലിയൊരു വിഭാഗത്തിന്റെയും പ്രശ്നമെന്നു തോന്നുന്നു.. എല്ലാവർക്കും ഒരുപാട് സംസാരിക്കാൻ ഉണ്ട് എന്നാൽ അത് കേൾക്കാൻ എല്ലാവർക്കും സമയമില്ല.
"ജീവിതത്തോട് സ്നേഹം ഇല്ലാണ്ടായി പോകുമ്പോൾ, ജീവിതം നിറയെ കയ്പ്പ് രസമാണ് എന്ന് തോന്നി തുടങ്ങുമ്പോൾ വെറുതെ മധുരം നിറഞ്ഞ ഓർമ്മകളെ ഒന്നു നുണഞ്ഞു നോക്കണം.
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ അവരുമായി ഒന്നി ച്ചു പങ്കിട്ട കാലത്തെ, അവർ വാങ്ങിതന്ന ആഹാരത്തെ, കോർത്തു പിടിച്ച കൈകളെ, നടന്നു നീങ്ങിയ വഴികളെ, ചേർത്തു പിടിച്ച സ്നേ ഹത്തെയൊക്കെ ഓർക്കണം"
ചില നിമിഷങ്ങളിൽ അതൊക്കെ തന്നെയേ നമുക്ക് മുന്നോട്ടുള്ള യാത്രയിൽ ഉണ്ടാവുകയുള്ളൂ എന്നും വരാം. ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് ചോദിച്ചത് ഓർക്കുന്നു. മനുഷ്യരുടെ സങ്കടത്തെ അളക്കാൻ സാധിക്കുമോ?
ആരുടേയും സങ്കടത്തിനെ നമുക്ക് അളക്കാൻ സാധിക്കുകയില്ല എന്നാണ് എന്റെ ഒരു അഭിപ്രായം, കാരണം ഓരോരുത്തർക്കും അതനുഭവപ്പെടുന്ന തീവ്രത വ്യത്യസ്‌തമായിരിക്കും. ഒരു കൊച്ചു കുട്ടിക്കുണ്ടാവുന്ന പരിഭവങ്ങളല്ല കുറച്ചു മുതിർന്ന കുട്ടിക്കുണ്ടാവുക. പിന്നീട് കൗമാരത്തിലേക്കും യവനത്തിലേക്കും മാറുമ്പോൾ അതനുസരിച്ചു മാറ്റങ്ങൾ ഉണ്ടാവും അതുണ്ടാവണം. എന്നാൽ അത്തരത്തിൽ വരുമ്പോൾ അതിനെ നേരിടാനുള്ള ശക്തി ഉണ്ടെന്നുള്ളത് ഉറപ്പുവരുത്തേണ്ടത് മുന്നോട്ടു പോകുന്നതിനെ ഒരു പരിധിയിലധികം സ്വാധീനിക്കും എന്നുള്ളത് ഈയൊരു പ്രായത്തിൽ സങ്കടത്തോടെ മനസിലാക്കുന്നു. ഒരുപക്ഷെ നമ്മ മനസിലാക്കാനോ കേൾക്കാനോ ആരും ഉണ്ടായെന്നു വരില്ല.. പലപ്പോളും പ്രിയപ്പെവർ ജീനവനോടെ ഉണ്ടായിട്ടും നമ്മെ താങ്ങി നിർത്തേണ്ട സാഹചര്യത്തിൽ പോലും അവരെ സഹിച്ചു മുന്നോട്ട് പോവാൻ സാധിക്കാതെ പോവുന്ന ഒരു അവസ്ഥയുണ്ട്, അനുഭവിച്ചർവർക്കു മാത്രം മനസിലാവുന്ന പ്രതേകതരം ഒരു വേദന. അങ്ങനെത്തെ സാഹചര്യത്തിലും സ്വയം തോറ്റുവെന്നു മുദ്രകുത്താതെ പ്രതീക്ഷയുടെ കിളിനാമ്പിൽ പിടിച്ചു തിരിച്ചു കയറാൻ സാധിക്കണം, ശരിയാണ് പലപ്പോളും നമ്മടെ മനസു കൂടെ നിന്നൊന്നെന്നും വരില്ല.. എന്നാലും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു
പരിഹാരമില്ലാത്ത ഒരു പ്രശ്നവുമില്ല, പരിഹാരമില്ലെങ്കിൽ അതൊരു പ്രശ്നം തന്നെയാണോ എന്ന് രണ്ടാമതൊന്നു സ്വയം ചോദിക്കേണ്ടത് അനിവാര്യമാണ്
Comments
Post a Comment