വഴിവിളക്കിനെ കണ്ടുമുട്ടിയപ്പോൾ!

പരാതി കൂടി കൂടി വരുന്ന ആഗ്നിഗോളത്തിന് പ്രപഞ്ചം ഒരു അവസരം കൊടുക്കുകയാണ് ഒരാണ്ടിനടുത്തോളം കാത്തിരുന്ന ആ നിമിഷങ്ങൾ അതിനു സമ്മാനമായി കിട്ടുകയാണ്.. എന്നാൽ അവിടെ അഗ്നിഗോളം വികാരങ്ങളെ അടക്കിപ്പിടിച്ചു ശ്വാസം മുട്ടി എന്തൊക്കെയോ പറയുന്നു.. പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും പറയാനും സാധിച്ചില്ല.. ഇനിയെന്നു കാണുമെന്നും അറിയില്ല..
                     എന്നാലും കാണാൻ എങ്കിലും പറ്റിയല്ലോ എന്നൊരു ആശ്വാസം മനസിലുണ്ട്.. ഒന്ന് കെട്ടിപ്പിടിച്ചു കരയണം എന്നതിന് ഉണ്ടായിരുന്നു എങ്കിലും അതും അടക്കിപ്പിടിച്ചു.
                   വഴിവിളക്ക് ആകെ മാറിയിരിക്കുന്നു. പ്രകാശത്തിലൊക്കെ എന്തൊക്കെയോ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നു.. എങ്കിലും ഒരിക്കൽ ഇരുണ്ട സ്ഥലത്ത് പ്രകാശിക്കാൻ അതിനു സാധിച്ചത് കൊണ്ടായിരിക്കാം ഏത് തീവ്രതയിൽ ആണെങ്കിലും അതിന്റെ പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്.
                     എന്നാൽ വലിയൊരു ഉൾക്കാഴ്ച ലഭിക്കാനും ആ നിമിഷങ്ങൾ അവസരമൊരുക്കി. ഒരിക്കലും ഒരു വഴിവിളക്കിനെ ജീവിതം മുഴുവനും പ്രകാശിപ്പിക്കുവാൻ കഴിയില്ല എന്ന ഒരു വലിയ സത്യം!

Comments

Popular posts from this blog

ജീവനോ ജീവിതമോ?

വഴിവിളക്കുകൾ പ്രകാശിതമാവുമ്പോൾ

അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!