Posts

Showing posts from October, 2022

അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!

ആകെ മൊത്തം നിശബ്ദത! ഞാൻ ചുറ്റുപാടും ഒന്നുകൂടെ നോക്കി.ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അന്ധകാരത്തിൽ നിന്നും ഒരു പനിനീർപ്പുവ് അവിടെ എന്നെയും കാത്തു മരച്ചുവട്ടിൽ ഇരിക്കുണ്ടായിരുന്നു. കണ്ടപ്പോൾ തന്നെ എവിടെയോ കണ്ടു മറന്ന മുഖമാണെന്ന് മനസിലായി. ഞാൻ പതിയെ പനിനീർപ്പുവിനോട് സംസാരിച്ചു അതിന് ആദ്യം ഒന്നും പറയാനുണ്ടായിരുന്നില്ല.എന്നാൽ പറഞ്ഞു തുടങ്ങിയപ്പോൾ അവളുടെ കണ്ണുനീർ കൊണ്ട് അവളവിടെ ഒരു പൂന്തോട്ടം തന്നെ നിർമിച്ചു!                തിരക്കിട്ട ജീവിതത്തിൽ അവൾ വിചാരിക്കാത്ത ചില കാര്യങ്ങൾ സംഭവിച്ചു! ഒത്തിരി വിശ്വസിച്ച ആളുകൾ തന്നെ ഒത്തിരി പറ്റിച്ചു ഒറ്റപ്പെടുത്തി അവസാനം ജീവിതത്തിലെ മണവും രുചിയുമെല്ലാം നഷ്ടപെടുന്ന പോലെ പനിനീർപ്പുവിന് തോന്നുന്നു. അങ്ങനെയാണ് എന്നെ കാണാൻ വരുന്നത്.                ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ട്ടപെടുമ്പോൾ, വിചാരിച്ച ഒന്നും നടക്കാതെ വരുമ്പോൾ, മനസിലാക്കപ്പെടണം എന്ന് നമ്മൾ വിചാരിക്കുന്നവർ അതിനു ഒരു വില പോലും കൽപ്പിക്കുന്നില്ലങ്കിലോ? അവളെന്നോട് ചോദിച്ചു! ആ ചോദ്യം എന്നെ ഒരു നിമിഷം നിശബ്ദനാക്കി.     ...

വാടാർമല്ലികൾ തളർക്കുമ്പോൾ!

ഉദിച്ചുവരുന്ന സൂര്യനെപ്പോലെ പിന്നിലേക്ക് നോക്കാതെ മുന്നോട്ടു നോക്കി അത് നിൽക്കുന്നുണ്ട് വാടാമല്ലിയെപ്പോലെ മണമില്ലാത്ത ഒന്ന്! അതിന്റെ നിറം കാട്ടി തൊടിയിലെ മൂലയിൽ വാടാതെ കൊഴിയാതെ നിൽപ്പുണ്ട്! മണ്ണിൽ അലിഞ്ഞാലും പിന്നെയും തളിർക്കുമെന്ന വാശിയോടെ.. ശരിക്കും രണ്ടാം ജന്മം ഒക്കെ ഉണ്ടോ? ജീവിതത്തെ തന്നെ പല അധ്യായങ്ങളായിട്ട് തിരിക്കുകയനാണെങ്കിൽ ഒരുപക്ഷെ ഉണ്ടാവുമായിരിക്കാം.               ഓരോ പുതിയ  അധ്യായത്തിലേക്കു പോകുമ്പോളും അവിടെ പുതിയ ഓരോ പ്രതീക്ഷയാണ്, ഇരുട്ടിന്റെ തീവ്രതയെ കുറക്കാൻ കുറച്ചു പ്രകാശം നൽകുന്നത് പോലെ                    പ്രകാശം അന്ധകാരത്തെ മാറ്റുമ്പോൾ അവിടെ ഒരു മതിലിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ അത് പൊളിച്ചുമാറ്റുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു! ഒറ്റക്ക് പൊരുതുവാനുള്ള കഴിവ് കൊച്ചുപൂവിന് ലഭിച്ചിട്ടുണ്ട് എങ്കിലും പലപ്പോളും പല കാര്യങ്ങളും അതിനു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ല!               ജീവിതമാകുന്ന മഹാസാഗരത്തിൽ ഒഴുകി ഒ...

വഴിവിളക്കിനെ കണ്ടുമുട്ടിയപ്പോൾ!

പരാതി കൂടി കൂടി വരുന്ന ആഗ്നിഗോളത്തിന് പ്രപഞ്ചം ഒരു അവസരം കൊടുക്കുകയാണ് ഒരാണ്ടിനടുത്തോളം കാത്തിരുന്ന ആ നിമിഷങ്ങൾ അതിനു സമ്മാനമായി കിട്ടുകയാണ്.. എന്നാൽ അവിടെ അഗ്നിഗോളം വികാരങ്ങളെ അടക്കിപ്പിടിച്ചു ശ്വാസം മുട്ടി എന്തൊക്കെയോ പറയുന്നു.. പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും പറയാനും സാധിച്ചില്ല.. ഇനിയെന്നു കാണുമെന്നും അറിയില്ല..                      എന്നാലും കാണാൻ എങ്കിലും പറ്റിയല്ലോ എന്നൊരു ആശ്വാസം മനസിലുണ്ട്.. ഒന്ന് കെട്ടിപ്പിടിച്ചു കരയണം എന്നതിന് ഉണ്ടായിരുന്നു എങ്കിലും അതും അടക്കിപ്പിടിച്ചു.                    വഴിവിളക്ക് ആകെ മാറിയിരിക്കുന്നു. പ്രകാശത്തിലൊക്കെ എന്തൊക്കെയോ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നു.. എങ്കിലും ഒരിക്കൽ ഇരുണ്ട സ്ഥലത്ത് പ്രകാശിക്കാൻ അതിനു സാധിച്ചത് കൊണ്ടായിരിക്കാം ഏത് തീവ്രതയിൽ ആണെങ്കിലും അതിന്റെ പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്.                      എന്നാൽ വലിയൊരു ഉൾക്കാഴ്ച ലഭിക്കാനും ആ നിമിഷങ്ങൾ അവസരമൊരുക്കി. ഒരിക്ക...