വഴിവിളക്കുകൾ പ്രകാശിതമാവുമ്പോൾ
സൂര്യഗോളത്തിന്റെ തീവ്രതയിൽ തോൽവിയോ വിജയമോ കണക്കിലെടുക്കാതെ ഓടിക്കൊണ്ടിരിക്കുന്ന അഗ്നിഗോളം. അതിന് ചെയ്യുന്ന കാര്യങ്ങളിൽ മടുപ്പ് തോന്നി തുടങ്ങുന്നു, ചെയ്യുന്നതിൽ ഒന്നും വിചാരിച്ച് പ്രതിഫലം കിട്ടുന്നില്ല എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകൾ മാത്രം, കാര്യങ്ങൾ കൂടുതൽ അതിനെ വീർപ്പുമുട്ടിക്കുന്നു സൂര്യ ഗോളത്തിനെ നോക്കി വെറുക്കുന്ന അത് അറിയാതെ തന്നെ ലക്ഷ്യം മറക്കുന്നു. കയ്യിലുണ്ടായിരുന്ന തീയുടെ തീവ്രത കുറയുന്നു സൂര്യനെ നോക്കി എന്തൊക്കെയോ പറയുന്നു അങ്ങനെ അഗ്നി ഗോളത്തിന് അതിന് മനസ്സിൽ വിഷമങ്ങൾ പൂവിട്ടു തുടങ്ങുന്നു. അവിടെ ചന്ദ്രൻ എന്നോണം ഒരു വഴിവിളക്ക് അതിനെ കാത്തിരിപ്പുണ്ടായിരുന്നു ചന്ദ്രന്റെ സാന്നിധ്യം അതിന് കുറച്ച് ആശ്വാസമേകുവാൻ തുടങ്ങി. പയ്യെപ്പയ്യെ സൂര്യഗോളത്തെ കാണുന്ന അവസരങ്ങളും മറ്റും അത് ഇല്ലാതാക്കാൻ ശ്രമിച്ചു ചന്ദ്രനോട് തന്റെ സങ്കടങ്ങൾ അത് പങ്കുവെക്കുന്നു സൂര്യനോടുള്ള വെറുപ്പും വിദ്വേഷവും...